സിപിഎമ്മുമായി കൈകോര്‍ത്ത ശേഷം പിന്തുണ തേടി വരരുത്; കോണ്‍ഗ്രസിനോട് മമത ബാനര്‍ജി

പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് മമത ബാനര്‍ജി

മമത ബാനര്‍ജി /ഫയല്‍
Last Updated :20 January 2024, 9:21 am IST
Edited by :migrator

കൊല്‍ക്കത്ത:  പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. എന്നാല്‍ ബംഗാളില്‍ സിപിഎമ്മുമായി കൈകോര്‍ത്ത ശേഷം പിന്തുണയ്ക്കായി വരരുതെന്നും മമത ബാനര്‍ജി പറഞ്ഞു. 24 പര്‍ഗാനയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

ഇന്ന് ബംഗാളില്‍ സമാധാനമില്ലെന്ന് പറയുന്നവരോട് ഒരുകാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. സിപിഎം ഭരണകാലത്ത് ബംഗാളിന്റെ അവസ്ഥയെന്തായിരുന്നെന്നും മമത ചോദിച്ചു. ബംഗാളിലെ അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അല്ല. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ടിഎംസിക്ക് നഷ്ടമായതെന്നും മമത പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി വ്യാപക ആക്രമണത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ നടുക്കം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now