രസഗുള തീര്‍ന്നു, വിവാഹത്തിനിടെ അടിപിടി; ആറുപേര്‍ക്ക് പരിക്ക് 

ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ, രസഗുള തീരാന്‍ പോകുന്നതിനെ ചൊല്ലിയുള്ള അടിപിടിയില്‍ ആറുപേര്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ, രസഗുള തീരാന്‍ പോകുന്നതിനെ ചൊല്ലിയുള്ള അടിപിടിയില്‍ ആറുപേര്‍ക്ക് പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറുപേരുടെയും നില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.

ആഗ്രയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബ്രിജ്ഭാന്‍ കുശ്വാഹയുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് അടിപിടി നടന്നത്. രസഗുള തീരാറായി എന്ന് ഒരാള്‍ വിളിച്ച് പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. രസഗുളയെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഷംസാബാദ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനില്‍ ശര്‍മ്മ പറഞ്ഞു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now