'ഇന്ത്യ' അല്ല, 'ഘമാണ്ഡിയ'; പ്രതിപക്ഷ സഖ്യത്തെ വീണ്ടും പരിഹസിച്ച് പ്രധാനമന്ത്രി

ജാതി അധിഷ്ഠിത രാഷ്ട്രീയത്തിന് അതീതമായി മുഴുവൻ സമൂഹത്തിന്റെയും നേതാക്കളാകാന്‍ പ്രധാനമന്ത്രി യോ​ഗത്തിൽ എംപിമാരോട് ആവശ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
Last Updated :20 January 2024, 9:23 am IST
Edited by :migrator

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ വീണ്ടും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ മുന്നണിയെ 'അഹങ്കാരം' എന്നതിന്റെ ഹിന്ദി പദമായ 'ഘമാണ്ഡിയ' എന്നാണ് മോദി വിശേഷിപ്പിച്ചത്. ബിഹാറില്‍നിന്നുള്ള സഖ്യകക്ഷി എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രതിപക്ഷ മുന്നണിക്ക് പ്രധാനമന്ത്രി പുതിയ വിശേഷണം നല്‍കിയത്. 

ജാതി അധിഷ്ഠിത രാഷ്ട്രീയത്തിന് അതീതമായി മുഴുവൻ സമൂഹത്തിന്റെയും നേതാക്കളാകാന്‍ പ്രധാനമന്ത്രി യോ​ഗത്തിൽ എംപിമാരോട് ആവശ്യപ്പെട്ടു. സർക്കാർ പദ്ധതികളെ ‘എൻ‌ഡി‌എ സർക്കാർ പദ്ധതികൾ’ എന്നു വിശേഷിപ്പിക്കാനും എൻ‌ഡി‌എയ്ക്കു മാത്രമേ സ്ഥിരതയുള്ള സർക്കാരിനെ നൽകാൻ കഴിയൂ എന്ന് ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രി നിർദേശിച്ചു.

പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേര് സ്വീകരിച്ചതിനെ പ്രധാനമന്ത്രി നേരത്തെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ചിരുന്നു. യുപിഎ കാലത്തെ അഴിമതികളെ വെള്ള പൂശാനാണ് പുതിയ പേരുമായി വന്നിട്ടുള്ളത്. ‘ഇന്ത്യ എന്ന പേര് രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്’ എന്നും  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now