കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി. അപേക്ഷകള്‍ ഈ മാസം അഞ്ചു വരെ സമര്‍പ്പിക്കാം. ഫീസ് അടയ്ക്കാനും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് സെപ്റ്റംബര്‍ 6വരെ തിരുത്തല്‍ വരുത്താനും അവസരമുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമയപരിധി നീട്ടിയത്. വിദ്യാര്‍ഥികളുടെ അപേക്ഷ കണക്കിലെടുത്ത് കേരളത്തില്‍ കാസര്‍കോടും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പോര്‍ട്ട്ബ്ലയറിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതായി എന്‍ടിഎ അറിയിച്ചു.

നേരത്തേ അപേക്ഷിച്ചവര്‍ക്ക് തിരുത്തല്‍വരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) കൂടുതല്‍ വിവരങ്ങള്‍ക്ക് http://cucet.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates