കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചുരുങ്ങിയ ആളുകൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കൂ

ജസ്റ്റിസ് എന്‍ വി രമണ /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡൽഹി: ഇന്ത്യയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും.  രാഷ്ട്രപതി ഭവനിൽ 11 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചുരുങ്ങിയ ആളുകൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കൂ. അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല. 

നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായി എൻ വി രമണക്ക് കാലാവധി ഉണ്ടാകുക. കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാൽ, ജമ്മു കശ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ വി രമണ പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates