
News Now
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

ചെന്നൈ: കോവിഡ് വാക്സിന് നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് മരത്തിന് മുകളില്‍ കയറി യുവാവ്. പുതുച്ചേരിയിലാണ് നാല്പ്പതുകാരന് വാക്സിനെടുക്കാന്‍ വിസമ്മതിച്ച് കടുംകൈ ചെയ്തത്.വാക്സിന് നല്കണമെങ്കില് ആരോഗ്യ പ്രവര്‍ത്തകരോട് മരത്തില്‍ കയറാനും യുവാവ് ആവശ്യപ്പെട്ടു. പുതുച്ചേരിയിലെ വിലിയന്നൂരിലാണ് സംഭവം. മരത്തിലേക്ക് ഓടി കയറുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
100 ശതമാനം വാക്സിനേഷന് പൂര്‍ത്തിയാക്കാനുള്ള പുതുച്ചേരി സര്ക്കാരിന്റെശ്രമങ്ങള്ക്കിടയിലാണ് സംഭവം. കോന്നേരിക്കുപ്പം ഗ്രാമത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് യുവാവ് വാക്സിന് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. വിവരങ്ങള്‍ കണ്ടെത്തി ഇയാളുടെ വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട ഇദ്ദേഹം മരത്തില്‍ കയറുകയും ഇറങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തു.
#Vaccine apprehension was at an all-time high A person in a village in #Puducherry's Vilianur climbed a tree to avoid being administered #Covid_19 vaccine #Vaccination #vaccinated #india pic.twitter.com/Zy6Y4EOnXK
â Backchod Indian (@IndianBackchod) December 29, 2021
വാക്സിനേഷന് ആവശ്യമാണെന്നും ഗ്രാമത്തിലെ പലരും ഇതിനകം എടുത്തിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകരും അയല്‍വാസികളും അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും യുവാവ് താഴെയിറങ്ങാന്‍ വിസമ്മതിച്ചു.
ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് പുതുച്ചേരിയിലെ മേട്ടുപ്പാളയത്ത് പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ പോയ വൃദ്ധ ആരോഗ്യ പ്രവര്‍ത്തകയെ മാരിയമ്മന്‍ ബാധ കൂടിയെന്ന് കാണിച്ച് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


