പതിനേഴുകാരിയെ ലൈംഗികമായി ആക്രമിച്ചു; രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; ഗുരുതരാവസ്ഥയില്‍; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മൂന്നംഗസംഘം വീടിന്റെ രണ്ടാം നിലയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

ലക്‌നൗ:  പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മൂന്നംഗസംഘം വീടിന്റെ രണ്ടാം നിലയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ മധുരൈയിലാണ് സംഭവം. ഇതിന്റെ 25സെക്കന്റ് ദൈര്‍ഘ്യമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടി ക്രൂരമായ ലൈംഗീകപീഡനത്തിനിരയായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രദേശവാസികളായ മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതികളിലൊരാള്‍ മാസങ്ങളായി പെണ്‍കുട്ടിയെ പിന്തുടരുന്നതായും പിതാവ് പറഞ്ഞു. സംഭവദിവസം രാത്രി മൂന്ന് പേരില്‍ ഒരാള്‍ പെണ്‍കുട്ടിയെ വിളിച്ചിരുന്നു. എന്നാല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ പിതാവിനെ അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെ മൂന്നംഗസംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ മുറിക്കകത്ത് വച്ച് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു.  വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ വീടിന്റെ രണ്ടാം നിലയില്‍ വച്ച് പെണ്‍കുട്ടിയെ റോഡിലക്ക് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതികള്‍ വീട്ടിലേക്ക് കയറിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരെ കര്‍ശനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now