
ചെക് പോസ്റ്റിൽ നിർത്തിയില്ല, ബൈക്ക് അമിതവേഗത്തിൽ പാഞ്ഞു; ക്രോസ് ബാറിൽ തലയിടിച്ച് പിന്നിലിരുന്നയാൾ മരിച്ചു -വിഡിയോ
ചെക് പോസ്റ്റിൽ നിർത്തിയില്ല, ബൈക്ക് അമിതവേഗത്തിൽ പാഞ്ഞു; ക്രോസ് ബാറിൽ തലയിടിച്ച് പിന്നിലിരുന്നയാൾ മരിച്ചു -വിഡിയോ

ഹൈദരാബാദ്: ചെക്പോസ്റ്റിൽ നിർത്താതെ, അമിതവേഗത്തിൽ കടന്നുപോവാൻ ശ്രമിച്ച ബൈക്കിന്റെ പിന്നിൽ ഇരുന്നയാൾ ക്രോസ്ബാറിൽ തലയിടിച്ചു മരിച്ചു. തെലങ്കാനയിലാണ് അപകടം.
തലപൂർ ജില്ലയിലെ ജന്നാരം മണ്ഡൽ പ്രദേശത്ത് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് കണ്ടിട്ടും നിർത്താതെ ബൈക്ക് അമിത വേഗത്തിൽ ക്രോസ് ബാറിന് അടിയിലൂടെ കടന്നുപോവുകയായിരുന്നു.
A youth, pillion riding on a motorbike, was killed as his friend riding the bike tried to evade a forest checkpost during the ongoing #lockdown in #Telangana's Mancherial district. pic.twitter.com/NPZp2Ydmot
â IANS Tweets (@ians_india) May 24, 2021
അമിതവേഗതയിൽ വരുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ കൈവീശി മുന്നറിയിപ്പ് നൽകിയെങ്കിലും യുവാക്കൾ ചെവികൊണ്ടില്ല. പോസ്റ്റിനടുത്ത് എത്തിയപ്പോൾ ബൈക്ക് ഓടിച്ചയാൾ പെട്ടെന്ന് തലകുനിച്ചെങ്കിലും പുറകിലിരിക്കുന്നയാൾക്ക് അതിന് കഴിഞ്ഞില്ല.
പോസ്റ്റിലിടിച്ച് വീണ ഇയാൾ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചയാൾ വാഹനം നിർത്താതെ പോകുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



