ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 9വരെ നിശ്ചയിച്ചിരുന്ന ക്ലാസുകള്‍ ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡല്‍ഹി: പ്രൈവറ്റ് സ്‌കൂളുകളിലെ വേനലവധിക്കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 9വരെ നിശ്ചയിച്ചിരുന്ന ക്ലാസുകള്‍ ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരത്തെ വേനലവധിക്കാലത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രൈവറ്റ് സ്‌കൂളുകള്‍ക്കും നിര്‍ദേശം ബാധകമാക്കിയത്. 

നിലവിലത്തെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. അതേസമയം കുട്ടികളെ സജീവമാക്കാന്‍ ആക്ടിവിറ്റികള്‍ നല്‍കുന്നതില്‍ തടസ്സമില്ല. എന്നാല്‍ ഇതിനായി വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് നേരിട്ടെത്തിക്കാന്‍ പാടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates