ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യ മുന്നണി തീരുമാനം

ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് കീഴ് വഴക്കം

india front
ഇന്ത്യ മുന്നണി നേതാക്കൾ പിടിഐ
Last Updated :11 June 2024, 1:57 pm IST
Edited by :jayakumarna

ന്യൂഡല്‍ഹി: ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടാന്‍ പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ 234 സീറ്റ് നേടി പ്രതിപക്ഷ സഖ്യം കരുത്താര്‍ജ്ജിച്ച സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആവശ്യപ്പെടാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചത്. കീഴ് വഴക്കം അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ മത്സരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കഴിഞ്ഞ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ജൂണ്‍ മൂന്നാം വാരം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി ലോക്‌സഭ സമ്മേളിക്കുമെന്നാണ് സൂചന. പ്രോടേം സ്പീക്കറാണ് പുതിയ എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇതിനുശേഷം സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണകക്ഷിയില്‍പ്പെട്ടയാളായിരിക്കും സ്പീക്കറാകുക. സ്പീക്കര്‍ സ്ഥാനം വേണമെന്ന് സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്പീക്കറെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് കീഴ് വഴക്കം. എന്‍ഡിഎ സര്‍ക്കാര്‍ ഈ കീഴ്വഴക്കം പാലിക്കുമെന്നാണ് ഇന്ത്യ മുന്നണി കരുതുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടു നല്‍കിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.

ഡെപ്യൂട്ടി സ്പീക്കര്‍ ഭരണഘടനാ പദവിയാണ്. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിര്‍ണായക പ്രധാന്യമുണ്ട്. ഈ പദവി പ്രതിപക്ഷത്തിന് നല്‍കി വരുന്നതാണ് പൊതുവേയുള്ള കീഴ് വഴക്കം. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് ആരെയും തെരഞ്ഞെടുക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now