
News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

ചണ്ഡീഗഢ്: ഹരിയാനയിൽ മലിന ജലം കുടിച്ച് നൂറോളം പേർ അവശ നിലയിൽ. ഗുരുഗ്രാമിലാണ് സംഭവം. ബോർവെൽ വഴി വിതരണം ചെയ്ത വെള്ളം കുടിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബോർവെല്ലിൽ നിന്നു വിതരണം ചെയ്ത വെള്ളം മലിന ജലമാണെന്ന് അറിയാതെയാണു കുടിച്ചതെന്നു പ്രദേശ വാസികൾ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 84 പേരെങ്കിലും ഇതിനെതിരെ പരാതി നൽകിയതായാണ് റിപ്പോർട്ട്. മറ്റു പല രോഗങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്നുവെന്നാണു വിലയിരുത്തൽ. ഛർദിയും മറ്റു രോഗങ്ങളുമായി വരുന്നവരിൽ കുട്ടികളും ഉൾപ്പെടുന്നു.
നിലവിൽ ഇവിടെ 350ഓളം കുടുംബങ്ങളാണുള്ളത്. അതേസമയം, വെള്ളത്തിൻറെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി റെസിഡൻറ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് പുരാൻ സിങ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

