
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
മുംബൈ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ് ഭീഷണി നിലനില്ക്കേ, അടുത്തിടെ വിദേശത്ത് നിന്ന് മഹാരാഷ്ട്രയില് എത്തിയ 109 പേരെ കാണാനില്ലെന്ന് അധികൃതര്. സമീപകാലത്ത് 295 പേരാണ് വിദേശത്ത് നിന്ന് മഹാരാഷ്ട്രയിലെ കല്യാണ് ഡോംബിവാലി മുനിസിപ്പല് കോര്പ്പറേഷനില് എത്തിയത്. ഇതില് 109 പേരെ കണ്ടെത്താനായിട്ടില്ലെന്ന് കല്യാണ് ഡോംബിവാലി മുനിസിപ്പല് കോര്പ്പറേഷന് അറിയിച്ചു.
ഒമൈക്രോണ് ഭീഷണി നിലനില്ക്കുന്ന പശ്ചാത്തലത്തില് വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവരെ കണ്ടെത്തി ക്വാറന്റൈനിലാക്കുന്നതിനുള്ള നടപടികള് രാജ്യത്ത് പുരോഗമിക്കുകയാണ്. അടുത്തിടെയായി നാട്ടിലെത്തിയവരെയും കണ്ടെത്തി സമ്പര്ക്കവിലക്ക് ഏര്പ്പെടുത്തുന്ന നടപടിയും നടന്നുവരുന്നുണ്ട്. അതിനിടെയാണ് സമീപകാലത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തിയ 109 പേരെ കണ്ടെത്താനായിട്ടില്ലെന്ന് താനെ ജില്ലയിലെ കല്യാണ് ഡോംബിവാലി മുനിസിപ്പല് കോര്പ്പറേഷന് അറിയിച്ചത്. ഇവര് നല്കിയ മൊബൈല് ഫോണ് നമ്പറിലേക്ക് വിളിക്കുമ്പോള് സ്വിച്ച് ഓഫാണ്. ഇവര് കൈമാറിയിരിക്കുന്ന മേല്വിലാസം അനുസരിച്ച് വീട്ടില് അന്വേഷിച്ച് ചെല്ലുമ്പോള് പൂട്ടിയിരിക്കുന്ന അവസ്ഥയാണെന്നും അധികൃതര് അറിയിച്ചു.
മഹാരാഷ്ട്രയില് എട്ടുപേര്ക്കാണ് ഒമൈക്രോണ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവര്ക്കാണ് രോഗം കണ്ടെത്തിയത്. ഇതില് ആറുപേര് ഒരു കുടുംബത്തില്പ്പെട്ടവരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
