തമിഴ്നാട്ടിലും ശ്വാസം കിട്ടാതെ 11 രോ​ഗികൾ മരിച്ചു

ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോ​ഗികളാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

ചെന്നൈ: രാജ്യത്ത് വീണ്ടും ഓക്സിജൻ കിട്ടാതെ മരണം. തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 രോ​ഗികൾ മരിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോ​ഗികളാണ് മരിച്ചത്.

പുലർച്ചെ രണ്ടുമണിക്കൂറോളം ഓക്സിജൻ ക്ഷാമം ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലും ഓക്സിജൻ ക്ഷാമം മൂലം രോ​ഗികൾ മരിച്ചിരുന്നു.

ബം​ഗളൂരുവിലെയും കലബുർ​ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളാണ് കഴിഞ്ഞദിവസം മരിച്ചത്.നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now