പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റു; യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഭര്‍ത്താവ് തൂങ്ങി മരിച്ചു

സുമതിയെയും കുടുംബത്തെയും വിജയിച്ച സ്ഥാനാര്‍ഥികളുടെ അനുയായികള്‍ ആഘോഷത്തിനിടെ പരിഹസിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST
Edited by :migrator

ഭുവനേശ്വര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ഭാര്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം. അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുമതി പരീദ പരാജയപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുമതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭദ്രക് ജില്ലയിലെ ബസുദേവ്പൂര്‍ ബ്ലോക്കിലെ പദ്മപൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു സുമതി ജനവിധി തേടിയത്. സുമതിയെയും കുടുംബത്തെയും വിജയിച്ച സ്ഥാനാര്‍ഥികളുടെ അനുയായികള്‍ ആഘോഷത്തിനിടെ പരിഹസിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം തെരഞ്ഞെടുപ്പിന് പണം ചെലവഴിച്ചതിനെ  ചൊല്ലി ഞായാറാഴ്ച ഭര്‍ത്താവ് രമാകാന്തും സുമതിയും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെ രമാകാന്ത് വീട്ടിനുള്ളില്‍ തുങ്ങിമരിക്കുകയും ചെയ്തു. 

ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് സുമതി തിങ്കളാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സമീപവാസികള്‍ ഉടന്‍ തന്നെ ഭദ്രക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നില ഗുരുതരമായതിനാല്‍ കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now