കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍, നരോത്തം മിശ്ര
Last Updated :20 January 2024, 8:41 am IST

News Now

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. 'പപ്പു' എന്ന് വിളിച്ചാണ് നരോത്തം മിശ്ര രാഹുലിനെ പരിഹസിച്ചിരിക്കുന്നത്. 

'മോദി തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ അസമിലും രാജ്‌നാഥ് സിങ് കേരളത്തിലും പ്രചാരണം നടത്തുന്നു. എന്നാല്‍ പപ്പു മീന്‍ പിടിച്ചുനടക്കുകയാണ്. പിന്നീട് അവര്‍ ഇ വി എം അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരികയും ചെയ്യും'-മിശ്ര പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

കേരള സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി, പിന്നാലെ രാഹുലിനെ പരിഹസിച്ച് നിരവധി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates