
പാരഡി അക്കൗണ്ടില്‍ ഓം ബിര്‍ലയുടെ മകളെ അപകീര്‍ത്തിപ്പെടുത്തി; യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പൊലീസ്
ഓം ബിര്‍ലയുടെ ബന്ധു നല്കിയ പരാതിയിലാണ് നടപടി.

മുംബൈ: പാരഡി അക്കൗണ്ടില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകളെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം വന്നതിന് പിന്നാലെ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്തത്.
ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലി ബിര്‍ല പരീക്ഷ പോലും എഴുതാതെ യുപിഎസ്സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ പേരിലുള്ള പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തിരുന്നത്. ഓം ബിര്‍ലയുടെ ബന്ധു നല്കിയ പരാതിയിലാണ് നടപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓം ബിര്‍ലയുടെ മകള്‍ യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യുപിഎസ്സി) പരീക്ഷയില്‍ ഹാജരാകാതെ പാസായതായി ഇയാള്‍ എക്സ് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായി സംസ്ഥാന സൈബര്‍ വകുപ്പ് അറിയിച്ചു. അപകീര്‍ത്തിപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം അപമാനിക്കല്‍, ദുരുദ്ദേശ്യത്തിലേക്ക് നയിക്കുന്ന പ്രസ്താവന, ഐടി ആക്റ്റ് എന്നിവയ്ക്ക് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരമാണ് യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം സന്ദേശം പ്രചരിച്ചത് പാരഡി അക്കൗണ്ടിലൂടെയാണെന്ന യൂട്യൂബറിന്റെ പരാതിയിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. നിര്‍ദ്ദേശിച്ച പ്രകാരം, അഞ്ജലി ബിര്ലയെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്തെന്നും വസ്തുതകളെക്കുറിച്ച് അറിയാതെ മറ്റൊരാളുടെ ട്വീറ്റുകള്‍ പകര്‍ത്തുകയായിരുന്നുവെന്നും വിഷയത്തില്‍ ക്ഷമാപണം നടത്തി ഈ അക്കൗണ്ട് പോസ്റ്റിറക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


'ആദ്യം മൂത്ത മകളെ, മരണം ഉറപ്പാക്കിയ ശേഷം മകനെയും വെള്ളത്തിൽ മുക്കിക്കൊന്നു': കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ അമ്മ നിവേദ്യയുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

നഗരസഭ അധ്യക്ഷയെ 'പൂതന' എന്ന് വിളിച്ചു; രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്

