
അതിര്‍ത്തിയില്‍ സമാധാനത്തിനായിരിക്കണം പ്രഥമ പരിഗണന; ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി മോദി
അഞ്ച് വര്‍ഷത്തിന് ശേഷമാണ് നേതാക്കളുടെ കൂടിക്കാഴ്ച

കസാന്‍: അതിര്‍ത്തിയിലെ സമാധാനത്തിനായിരിക്കണം മുന്‍ഗണനയെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അന്‍പത് മിനിറ്റ് നീണ്ടു. ശാന്തിയും സമാധാനവും തകര്‍ക്കുന്ന ഒരു നടപടിയും പാടില്ലെന്ന് മോദി പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് നേതാക്കളുടെ കൂടിക്കാഴ്ച. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 2019ന് ശേഷം ആദ്യമായിട്ടാണ് ഉന്നതലയോഗം നടക്കുന്നത്
റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സേനാ പിന്‍മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.
അതിര്‍ത്തിയിലെ സമാധാനത്തിനായിരിക്കണം പ്രഥമ പരിഗണനയെന്ന് മോദി പറഞ്ഞു. ലോകസമാധാനത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ മികച്ച ബന്ധം അനിവാര്യമാണെന്ന് മോദി പറഞ്ഞു. ഭിന്നതകള്‍ ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



