
'മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഫലം'; പാചക വാതക വിലയില്‍ വിശദീകരണവുമായി പെട്രോളിയം മന്ത്രി
പാകിസ്ഥാനില്‍ 1113 രൂപയും ശ്രീലങ്കയില്‍ 1243 രൂപയുമാണ് എല്‍പിജി വില

ന്യൂഡല്‍ഹി: ലോകത്തെ പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ പാചക വാതക വില കുറവാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. മോദി സര്‍ക്കാരിന്റെ ജനക്ഷേമ നയത്തിന്റെ ഫലമാണ് ഇതെന്ന് പുരി ട്വീറ്റ് ചെയ്തു.
ലോകത്തെ വിവിധ രാജ്യങ്ങളിലെ പാചക വാതക വില വിശദീകരിച്ചുകൊണ്ടാണ് ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റ്. പാകിസ്ഥാനില്‍ 1113 രൂപയും ശ്രീലങ്കയില്‍ 1243 രൂപയുമാണ് എല്‍പിജി വില. നേപ്പാളില്‍ ഇത് 1139 രൂപയാണ്. ഓസ്‌ട്രേലിയയില്‍ 1764 രൂപയും യുഎസില്‍ 1756 രൂപയും കാനഡയില്‍ 2411 രൂപയുമാണ് വിലയെന്നാണ് പുരിയുടെ ട്വീറ്റില്‍ ഉള്ളത്.
As a result of the âCitizen Firstâ policies of #ModiGovt the rise in the price of cooking gas in India is much lower than the global level.
â Hardeep Singh Puri (@HardeepSPuri) July 25, 2022
Cooking gas prices around the world have risen on account of increase in input cost.@PMOIndia @PetroleumMin #LPG pic.twitter.com/9RZ4q1uMTf
വിലക്കയറ്റത്തെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ട്വീറ്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

പാഴെന്ന് കരുതി കളയുന്ന മത്തങ്ങക്കുരു; ആരോഗ്യത്തിന് ഇത്രയും ഗുണങ്ങളോ?
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്


