
പശുവിന്റെ താടിയിൽ കടിച്ചു തൂങ്ങി പിറ്റ്ബുൾ നായ; വടികൊണ്ട് അടിച്ച് നാട്ടുകാർ
ഉടമസ്ഥനൊപ്പമെത്തിയ പിറ്റ്ബുൾ പശുവിനരികിലേക്ക് ഓടിയെത്തി അതിന്റെ താടിയിൽ കടിച്ചു കുടയുകയായിരുന്നു
ലഖ്നൗ: പശുവിനെ പിറ്റ്ബുൾ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിൽ നിന്നുള്ള ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുപിയിലെ സർസയിയ ഘട്ടിനു സമീപത്താണ് സംഭവം നടന്നത്.
ഉടമസ്ഥനൊപ്പമെത്തിയ പിറ്റ്ബുൾ പശുവിനരികിലേക്ക് ഓടിയെത്തി അതിന്റെ താടിയിൽ കടിച്ചു കുടയുകയായിരുന്നു. നായയെ വിടുവിക്കാൻ ഉടമസ്ഥൻ കിണഞ്ഞു ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ നാട്ടുകാർ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി വടി കൊണ്ടടിച്ചതോടെയാണു പിറ്റ്ബുൾ കടിവിട്ടത്.
അക്രമ സംഭവങ്ങളുടെ പേരിൽ ശ്രദ്ധ നേടിയിട്ടുള്ള നായയാണ് പിറ്റ്ബുൾ. സർസയിയ ഘട്ട് പരിസരത്ത് നാല് പിറ്റ്ബുൾ നായകളുണ്ടെന്ന് അധികൃതർ പറയുന്നു. അതിനാൽ കുട്ടികൾ, വളർത്തു മൃഗങ്ങളടക്കമുള്ളവ ആക്രമിക്കപ്പെടുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
ലഖ്നൗവിൽ അടുത്തിടെ ഒരു വയോധികയെ പിറ്റ്ബുൾ കടിച്ചു കൊന്നിരുന്നു. ഗാസിയാബാദിൽ 11 വയസുള്ള കുട്ടിയുടെ മുഖം പിറ്റ്ബുൾ കടിച്ചുമുറിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. 150ലേറെ തുന്നിക്കെട്ടുകളാണ് കുട്ടിക്ക് വേണ്ടി വന്നത്. ആക്രമണങ്ങൾ പതിവായതിനാൽ മേഖലയിൽ പിറ്റ്ബുളിനെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



