
കാട്ടാന പിണ്ഡത്തില്‍ സാനിറ്ററി നാപ്കിനും മാസ്‌കും..., ആശങ്ക- വീഡിയോ
തമിഴ്‌നാട്ടില്‍ മരുതുമല ഹില്‍ റോഡില്‍ കാട്ടാനയുടെ പിണ്ഡത്തില്‍ പ്ലാസ്റ്റിക് കവറുകളും മാസ്‌കുകളും കണ്ടെത്തി
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ മരുതുമല ഹില്‍ റോഡില്‍ കാട്ടാനയുടെ പിണ്ഡത്തില്‍ പ്ലാസ്റ്റിക് കവറുകളും മാസ്‌കുകളും കണ്ടെത്തി. ഫെയ്‌സ് മാസ്‌ക് ,പാല്‍ കവര്‍, സാനിറ്ററി നാപ്കിന്‍, സാമ്പാര്‍ പൗഡര്‍ കവര്‍, ബിസ്‌ക്കറ്റ് കവര്‍ , പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവയാണു പിണ്ഡത്തിലുണ്ടായിരുന്നത്. വന്യമൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് മുരുകാനന്ദനാണ് റോഡില്‍ കണ്ട പിണ്ഡത്തിന്റെ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
തീറ്റ തേടിയിറങ്ങിയ കാട്ടാനക്കൂട്ടം മാലിന്യം ഭക്ഷിച്ചതുവഴിയാണ് പ്ലാസ്റ്റിക്കുകള്‍ വയറ്റിലെത്തിയതെന്നാണ് സൂചന. രണ്ടുമുതിര്‍ന്ന കൊമ്പന്‍മാരും രണ്ടി പിടിയാനകളും കുട്ടിയാനകളും ഉള്‍പ്പെട്ട സംഘം ഈ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.
ഇവയുടെ പിണ്ഡമാണ് റോഡില്‍ കണ്ടത്. ഇതിനെ തുടര്‍ന്ന് വനമേഖലയോടു ചേര്‍ന്ന ഭാഗങ്ങളില്‍ മാലിന്യം തള്ളരുതെന്ന് കോയമ്പത്തൂര്‍ ജില്ലാ വനംവകുപ്പ് ഓഫീസര്‍ ടി കെ അശോക് കുമാര്‍ നിര്‍ദേശം നല്‍കി.
While inspecting the elephant dung lying at the foot of the Coimbatore Marudhamalai ...
â à®à®¿à®¨à¯à®¤à®©à¯à®µà®¾à®¤à®¿ (@PARITHITAMIL) January 10, 2022
Plastic cover, face shield, napkin#Wildlife endangered by human settlements pic.twitter.com/1tkOOtafJU
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



