പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 44 വര്‍ഷം തടവ് ശിക്ഷ 

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

ഊട്ടി: നീലഗിരിയില്‍ ബലാത്സംഗ കേസ് പ്രതിക്ക് 44 വര്‍ഷം തടവ് ശിക്ഷ. 2017ല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. നീലഗിരി സ്വദേശി അന്തോണി വിനോദിനെയാണ് ശിക്ഷിച്ചത്. ഉതകമണ്ഡലം മഹിളാ കോടതിയാണ് പോക്‌സോ കേസില്‍ അപൂര്‍വ്വ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പീഡന സമയത്ത് പതിനേഴു വയസ്സായിരുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now