ഇനി 40 മണിക്കൂര്‍, 23 പരിപാടികൾ; മോദി ജപ്പാനിലെത്തി 

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം
Last Updated :20 January 2024, 9:01 am IST

ന്യൂഡല്‍ഹി: 'ക്വാഡ്' ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ഇന്ന്  തുടക്കം കുറിക്കുകയാണ് മോദി. സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തും. 

ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ് അംഗങ്ങൾ. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ ക്ഷണിച്ചതിനെ തുടർന്ന് ടോക്കിയോ നഗരം സന്ദർശിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. 23, 24 തീയതികളിലാണ് ക്വാഡ് യോഗം. ജപ്പാനില്‍ 40 മണിക്കൂര്‍ ചെലവിടുന്ന മോദി ഇതിനിടെ 23 പരിപാടികളില്‍ മോദി പങ്കെടുക്കും. 

ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോദി കാണും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now