
അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വരും; വന്‍ ഭൂരിപക്ഷം നേടുമെന്ന് മോദി
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചുസംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചുസംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഎന്‍ഐയ്ക്ക് നല്കി അഭിമുഖത്തിലാണ് തെരഞെടുപ്പില് ബിജെപി വിജയിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടി ബിജപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ മെച്ചപ്പെട്ട ഭരണം കാഴ്ച വെയ്ക്കാന്‍ ബിജെപിക്ക് അവസരം നല്‍കും. എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള സമഗ്രമായ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്. എവിടെയും ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം നിലനില്ക്കുന്നില്ല. ഭരണ അനുകൂല സാഹചര്യമാണ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്.
ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി വിജയിക്കുന്നതാണ് കണ്ടുവരുന്നത്. അടുത്ത കാലത്ത് നടന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വിജയിച്ചു. 2014, 2017, 2019 തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയം സൂചിപ്പിച്ച് കൊണ്ടാണ് മോദിയുടെ വാക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



