ഗാസയിലെ ആശുപത്രി ആക്രമണം; അപലപിച്ച് പ്രധാനമന്ത്രി

മരിച്ചവരുടെ കുടുംബങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി
Last Updated :20 January 2024, 9:26 am IST

ന്യൂഡല്‍ഹി:  ഗാസയിലെ ആശുപത്രിയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

'ഗാസയിലെ അല്‍ അഹ്ലി ഹോസ്പിറ്റലിലെ ദാരുണമായ ജീവഹാനിയില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തുന്നു.മരിച്ചവരുടെ കുടുംബങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.' -മോദി പറഞ്ഞു. 

യുദ്ധത്തില്‍ സാധാരാണക്കാര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും മോദി പറഞ്ഞു. 

ഒക്ടോബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിനെതിരെ മിന്നല്‍ ആക്രമണം നടത്തിയതിന് ശേഷമാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായത്. യുദ്ധത്തില്‍ ഇതുവരെ 2,778 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.  1,400 ഇസ്രായേലികളും മരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now