
ഗംഗാ സ്നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസി മണ്ഡലത്തിലെ വിധിയെഴുത്ത്.

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികസമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ ആറ് കിലോമീറ്റര്‍ ദുരം റോഡ് ഷോ നടത്തി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. റോഡ് ഷോക്ക് മുന്‍പായി സാമൂഹിക പരിഷ്കര്‍ത്താവ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.
ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കാളികളായത്. ഗംഗയില്‍ മുങ്ങിക്കുളിച്ച ശേഷമാകും ചൊവ്വാഴ്ച മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസി മണ്ഡലത്തിലെ വിധിയെഴുത്ത്.
Kashi is special... The warmth and affection of the people here is unbelievable! ð https://t.co/Al6lu5mOJI
— Narendra Modi (@narendramodi) May 13, 2024

മോദിയുടെ റോഡ് ഷോ - -പിടിഐ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോദിയുടെ റോഡ് ഷോ - -പിടിഐ
നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ പരിപാടിയാക്കാനാണ് ബിജെപി തീരുമാനം. എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11.40നായിരിക്കും മോദി പത്രിക സമര്‍പ്പിക്കുക. ഇത്തവണ മോദിക്ക് ചരിത്രഭൂരിപക്ഷം നല്‍കുമെന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. 2014ലും 2019ലും മോദിക്ക് ഗംഭീരവിജയമാണ് വാരാണസി നല്‍കിയത്.

മോദിയുടെ റോഡ് ഷോ - --പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും

പരസ്യമായി മാപ്പുപറയണമെന്ന് കോടതി; വനിത എസ്ഐയുടെ മുഖത്തടിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി ബിജെപി എംഎല്‍യുടെ മകള്‍
