
ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ്; പ്രധാനമന്ത്രി മോദി വീണ്ടും ഒന്നാം സ്ഥാനത്ത്
63 ശതമാനം പോയിന്റുകളുമായി മെക്സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്
ന്യൂഡല്‍ഹി: ലേകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വേയിലാണ് 75 ശതമാനം റേറ്റിങ് പോയിന്റുകളുമായി മോദി ഒന്നാം സ്ഥാനത്തെത്തിയത്.
63 ശതമാനം പോയിന്റുകളുമായി മെക്സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് 54 ശതമാനമാണ് റേറ്റിങ് പോയിന്റ്.
ലോക നേതാക്കളില്‍ 22 പേരാണ് പട്ടികയിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിന് 41 ശതമാനമാണ് റേറ്റിങ് പോയിന്റ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന് പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനത്തും നില്ക്കുന്നു.
നേരത്തെ ഈ വര്‍ഷമാദ്യവും കഴിഞ്ഞ വര്‍ഷം നവംബറിലും ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവായി മോദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി



