വികസിത ഭാരതം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുമെന്ന ഉറപ്പ് നല്‍കുന്നതാണ് ഇടക്കാല ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിSource by : പിടിഐ
Last Updated :1 February 2024, 2:29 pm IST

News Now

ന്യൂഡല്‍ഹി: വികസിത ഭാരതം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുമെന്ന ഉറപ്പ് നല്‍കുന്നതാണ് ഇടക്കാല ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതം എന്ന ലക്ഷ്യത്തിന് പ്രധാനമായി നാലു തൂണുകളാണ് ഉള്ളത്. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, ദരിദ്രജനവിഭാഗങ്ങള്‍ എന്നി നാലു തൂണുകളെ ശക്തിപ്പെടുത്തുന്നതാണ് ഇടക്കാല ബജറ്റ്. 2047 ഓടേ ഇന്ത്യയെ വികസിത രാജ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ശക്തിപകരുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ധനക്കമ്മി നിയന്ത്രണത്തിലാക്കാന്‍ ലക്ഷ്യമിടുമ്പോള്‍ തന്നെ മൂലധനച്ചെലവിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 11,11,111 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ ഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍, രാജ്യം ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ കെട്ടിപ്പടുക്കുന്നതിനൊപ്പം യുവാക്കള്‍ക്ക് എണ്ണമറ്റ പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്നതുമാണ് ബജറ്റെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ യുവാഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റിലുള്ളത്. ബജറ്റിനുള്ളില്‍ രണ്ട് സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചതിനെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates