ബിജെപി സഖ്യത്തില്‍ ചേര്‍ന്ന് പിഎംകെ; ഡിഎംകെ സര്‍ക്കാരിനെ പരാജയപ്പെടുത്തുക ലക്ഷ്യമെന്ന് അന്‍പുമണി

'സന്തോഷകരവും കാത്തിരുന്നതുമായ നിമിഷം' എന്നാണ് ഡോ. അന്‍പുമണി രാംദാസ് സഖ്യത്തെ വിശേഷിപ്പിച്ചത്

Dr Anbumani Ramadoss,   Edappadi K Palaniswami
Dr Anbumani Ramadoss, Edappadi K Palaniswami
Edited by :jayakumarna
Last Updated :7 ജനുവരി 2026, 3:56 pm IST

ചെന്നൈ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി-എഐഎഡിഎംകെ സഖ്യത്തില്‍ ചേരാന്‍ പട്ടാളി മക്കള്‍ കക്ഷി ( പിഎംകെ) യുടെ തീരുമാനം. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ ചെന്നൈയിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, പിഎംകെ പ്രസിഡന്റ് ഡോ. അന്‍പുമണി രാംദാസും എടപ്പാടി പളനിസാമിയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീരുമാനം അറിയിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ആഗ്രഹപ്രകാരമാണ് ഇരു പാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതൊരു വിജയസഖ്യമാണ്. ജനവിരുദ്ധ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ രൂപീകരിക്കുകയും സഖ്യം ലക്ഷ്യമിടുന്നുവെന്ന് എടപ്പാടി പളനിസാമി പറഞ്ഞു.

234 നിയമസഭാ മണ്ഡലങ്ങളിലും എഐഎഡിഎംകെ നയിക്കുന്ന സഖ്യം വിജയം നേടുമെന്നും, വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഇപിഎസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലായെന്നും, വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും പളനിസാമി പറഞ്ഞു. പിഎംകെ പ്രവര്‍ത്തകര്‍ക്ക് 'സന്തോഷകരവും കാത്തിരുന്നതുമായ നിമിഷം' എന്നാണ് ഡോ. അന്‍പുമണി രാംദാസ് സഖ്യത്തെ വിശേഷിപ്പിച്ചത്. ഡിഎംകെയുടെ ജനവിരുദ്ധ, സ്ത്രീവിരുദ്ധ, അഴിമതിഭരണം ഇല്ലാതാക്കാനാണ് എഐഎഡിഎംകെയുമായി കൈകോര്‍ത്തതെന്നും അന്‍പുമണി പറഞ്ഞു.

News Now

Summary

Pattali Makkal Katchi (PMK) has decided to join the BJP-AIADMK alliance for the 2026 assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates