
News Now
ന്യൂഡല്ഹി: ഡല്ഹിയിലേക്ക് മാര്ച്ച് നടത്തിയ കര്ഷകര്ക്കെതിരെ പൊലീസ് നടത്തിയ മര്ദനത്തില് പ്രതിഷേധിച്ച് ഹരിയാന സര്ക്കാരിനുള്ള പിന്തുണ പിന്വലിച്ച് സ്വതന്ത്ര എംഎല്എ. ദാദ്രിയില് നിന്നുള്ള എംഎല്എ സോംബീര് സംഗ്വാനാണ് മനോഹര്ലാല് ഘട്ടര് സര്ക്കാരിനുള്ള പിന്തുണ പിന്വലിച്ചത്. ഹരിയാന ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്ഡ് ചെയര്മാന് സ്ഥാനം അദ്ദേഹം കഴിഞ്ഞദിവസം ഒഴിഞ്ഞിരുന്നു.
' സര്ക്കാരിനുള്ള പിന്തുണ പിന്വലിക്കുന്നു എന്ന് വ്യക്തമാക്കി ഹരിയാന നിയമസഭയില് കത്ത് നല്കിയിട്ടുണ്ട്. കര്ഷക വിരുദ്ധ നയങ്ങള് പ്രോത്സാഹിപ്പിക്കുന്ന സര്ക്കാരിനെ പിന്തുണയ്ക്കാന് എനിക്കാവില്ല.'- എംഎല്എ പറഞ്ഞു. എന്നാല് എംഎല്എയുടെ കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഹരിയാന നിയസഭയില് വൃത്തങ്ങള് പറയുന്നത്.
സാംഗ്വാന് പിന്തുണ പിന്വലിച്ചാല് നിലവിലെ ബിജെപി- ജെജെപി സര്ക്കാരിന് ഭീഷണിയില്ല. 90 അംഗം നിയമസഭയില് ബിജെപിക്ക് 40ഉം ജെജെപിക്ക് 10ഉം എംഎല്എമാരുണ്ട്. നാല് സ്വതന്ത്രരുടെ പിന്തുണകൂടി സര്ക്കാരിനുണ്ട്. കോണ്ഗ്രസിന് 31 സീറ്റുകളാണുള്ളത്.
പഞ്ചാബില് നിന്ന് ഡല്ഹിയിലേക്ക് പുറപ്പെട്ട കര്ഷകരെ ഹരിയാന അതിര്ത്തിയില് പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കര്ഷകരും പൊലീസും തമ്മില് രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. പൊലീസ് ലാത്തിച്ചാര്ജില് നിരവധി കര്ഷകര്ക്ക് പരിക്കേറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




