
മോഷ്ടിച്ച നോട്ടുകൾ കിടക്കയിൽ വാരിയിട്ട് ഇൻസ്റ്റഗ്രാം റീൽ; വൈറൽ, പിന്നാലെ പൊലീസ് പൊക്കി
ഡിജിറ്റൽ ട്രാക്കിങ്ങിലൂടെ പൊലീസ് മോഷ്‌ടാക്കളെ കണ്ടെത്തി

കാണ്‍പൂര്‍: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പൊലീസ് പിടിയിൽ.
യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിൽ മോഷ്‌ടാക്കളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല.
ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്. മോഷ്ടിച്ച നോട്ടുകൾ താമിസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വിഡിയോ ചിത്രീകരിച്ചു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പൊലീസ് വിഡിയോ ശ്രദ്ധിക്കുന്നത്.
ഡിജിറ്റൽ ട്രാക്കിങ്ങിലൂടെ പൊലീസ് മോഷ്‌ടാക്കളെ കണ്ടെത്തി. ഇവരുടെ പക്കൽ നിന്നും രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. തരുൺ ശർമയുടെ വീട്ടിലും മോഷണം നടത്തിയത് ഇതേ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
