
സ്റ്റേഷന് പരിധിയില്‍ കുറ്റകൃത്യങ്ങള്‍ തടയണേ...; ക്ഷേത്രത്തില്‍ മൃഗബലി നടത്തി പൊലീസുകാര്‍
ബലി അര്‍പ്പിച്ച ആടുകളെ കറിവെച്ച് ക്ഷേത്രത്തില്‍ സദ്യ വിളമ്പുകയും ചെയ്തു
ചെന്നൈ: പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കാനായി പൊലീസുകാര്‍ ക്ഷേത്രത്തില്‍ മൃഗബലി നടത്തി. തമിഴ്നാട്ടിലെ ദിണ്ഡിഗല്‍ മടമധുരൈ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ആടുകളെ ബലി നല്‍കിയത്. അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി.
ബലി നല്‍കാനായി രണ്ട് ആടുകളെയാണ് പൊലീസുകാര്‍ ക്ഷേത്രത്തിലെത്തിച്ചത്. പുതിയ വര്‍ഷത്തില്‍ തങ്ങളുടെ സ്റ്റേഷന് പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കണമെന്ന് പ്രാര്‍ത്ഥിച്ചായിരുന്നു മൃഗബലി നടത്തിയത്. സ്റ്റേഷന് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു ബലി.
ബലി അര്‍പ്പിച്ച ആടുകളെ കറിവെച്ച് ക്ഷേത്രത്തില്‍ സദ്യ വിളമ്പുകയും ചെയ്തു. ക്ഷേത്രത്തില്‍ പൊങ്കാലയും അര്‍പ്പിച്ച ശേഷമാണ് പൊലീസുകാര്‍ മടങ്ങിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം 1960 ല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മൃഗബലി നിരോധിച്ചതാണ്. നിയമം നടപ്പാക്കേണ്ട നിയമപാലകര്‍ തന്നെയാണ് പരസ്യമായി നിയമലംഘനം നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ



