യുവതിക്ക് കംപാര്‍ട്ടുമെന്റ് ബര്‍ത്തില്‍ പ്രസവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ സഹയാത്രക്കാര്‍ ഒരുക്കി കൊടുക്കുകയും ചെയ്തു. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

കൊല്‍ക്കത്ത:  പ്രസവവേദനയെ തുടര്‍ന്ന് 21കാരി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി. ബുധനാഴ്ച വൈകീട്ട് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത-ലാല്‍ഗോള പാസഞ്ചര്‍ എക്സ്പ്രസിലാണ് മുര്‍ഷിദാബാദിലേക്ക് പോവുകയായിരുന്ന ഗര്‍ഭിണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

ട്രെയിന്‍ കൃഷ്ണനഗര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതിയായ ജബദേബ് നാഥ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിക്ക് കംപാര്‍ട്ടുമെന്റ് ബര്‍ത്തില്‍ പ്രസവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ സഹയാത്രക്കാര്‍ ഒരുക്കി കൊടുക്കുകയും ചെയ്തു. 

സഹയാത്രികര്‍ വിവരം ആര്‍പിഎഫിനെ അറിയിക്കുകയും ചെയ്തു. പ്രസവശേഷം യുവതിടെ കൃഷ്ണനഗര്‍ സ്റ്റേഷനില്‍ ഇറക്കുകയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates