
ഗര്‍ഭിണിയായ രണ്ടാനമ്മ ഒന്‍പതുവയസുകാരിയെ പെട്ടിയില്‍ പൂട്ടിയിട്ടു; കൊലപാതകശ്രമത്തിന് കേസ്
രണ്ടാനമ്മ തന്നെ പെട്ടിയിലാക്കി പൂട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
മുസാഫര്‍ നഗര്‍: ഒന്‍പതുവയസുകാരിയെ ഗര്‍ഭിണിയായ രണ്ടാനമ്മ പെട്ടിയിലാക്കിയ പൂട്ടിയിട്ട സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കാണുകയായിരുന്നു. രണ്ടാനമ്മ തന്നെ പെട്ടിയിലാക്കി പൂട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ഐപിസി 307 വകുപ്പ് പ്രകാരം കൊലപാതശ്രമത്തിനാണ് രണ്ടാനമ്മയായ ശില്പിക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.യുവതിയായ സത്രീ ഗര്‍ഭിണിയാണ്. അതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ കുട്ടിയുടെ പിതാവ് സോനുശര്മ ശില്പിയെ വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു രാധിക താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



