'കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണം; ജന ക്ഷേമത്തിനായി പ്രവർത്തിക്കണം' - രാഷ്ട്രപതി

രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു

ചിത്രം: പിടിഐ
Last Updated :20 January 2024, 9:04 am IST

ന്യൂഡൽഹി: ദേശ താത്പര്യം മുൻനിർത്തി പ്രവർത്തിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് ആഹ്വാനം ചെയ്ത് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉയർന്നു ചിന്തിക്കണമെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് എന്താണ് ആവശ്യമെന്ന് അറിഞ്ഞ് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പാർലമെന്റിൽ നടത്തിയ വിട വാങ്ങൽ പ്രസംഗത്തിലാണ് രാഷ്ട്രപതിയുടെ പരാമർശങ്ങൾ. പാർലമെന്റ് സെൻട്രൽ ഹാളിലായിരുന്നു ചടങ്ങ്. 

Story image

രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ജനങ്ങൾക്ക് എതിർക്കാനും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമ്മർദം ചെലുത്താനുമുള്ള അവകാശമുണ്ട്. എന്നാൽ അത് ഗാന്ധി മാർഗത്തിലാകണം. സമാധാനവും ഐക്യവും ഉണ്ടാകണം.

പാർലമെന്റിലെ എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്ന വലിയ കുടുംബത്തിന്റെ ഭാഗമാണ് താനെന്നാണ് എപ്പോഴും കരുതിയിട്ടുള്ളത്. ഒരു കുടുംബത്തിലെ പല ആളുകൾക്കു വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതു പോലെ ഇവിടെയും അങ്ങനെയുണ്ടാകും. എന്നാൽ അതെല്ലാം മാറ്റിവച്ച് രാജ്യത്തിന്റെ ഉന്നമനത്തിനായി ഒരോരുത്തരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Story image

ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ദ്രൗപതി മുർമുവിനെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ മാർഗ നിർദേശങ്ങൾ രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് റാം നാഥ് കോവിന്ദ് പ്രതികരിച്ചു. 

രാഷ്ട്രപതിയായുള്ള കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്‌ കോവിന്ദിന്  പാർലമെന്റ് അംഗങ്ങൾ യാത്രയയപ്പ് നൽകിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർല തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now