30 വര്‍ഷത്തിനു ശേഷം ആദ്യം; പ്രധാനമന്ത്രി മോദി യുക്രൈനിലേക്ക്

സന്ദര്‍ശനം ഈ മാസം 23ന്

Modi to visit Ukraine
മോദിയും സെലന്‍സ്കിയുംഎക്സ്
Last Updated :19 August 2024, 7:35 pm IST
Edited by :renjith.k

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ സന്ദര്‍ശനത്തിനു. ഈ മാസം 23നാണ് മോദി യുക്രൈനിലേക്ക് പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. 30 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശനത്തിനു എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റഷ്യ- യുക്രൈന്‍ യുദ്ധം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ആ നിലപാടില്‍ തന്നെയാണ് രാജ്യം ഇപ്പോഴും നില്‍ക്കുന്നതെന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now