News Now
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

ബംഗളൂരു: കര്ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയില്, ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചപ്പോള് അത്തരത്തിലൊരു ദോശ ഉണ്ടാക്കി കഴിക്കാന് ആഗ്രഹം പ്രകടിപ്പിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആഗ്രഹം നിറവേറിയതോടെ ഹോട്ടലുടയ്ക്ക് നന്ദി അറിയിച്ച പ്രിയങ്ക, അവര്ക്കൊപ്പം സെല്ഫി എടുക്കുകയും ചെയ്തു.
ഇന്ന് രാവിലെ നേതാക്കളായ ഡികെ ശിവകുമാര്, രണ്ദീപ് സിങ് സുര്ജേവാല തുടങ്ങിയവര്ക്കൊപ്പമാണ് പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി കര്ണാടകയിലെ പ്രമുഖ ഹോട്ടലായ മൈലാരിയില് പ്രിയങ്ക എത്തിയത്. ദോശയും ഇഡ്ഡിലിയുമായിരുന്നു അവര് ഓര്ഡര് ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാന് പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു.
Perfect dosas are just the beginning; with such skillful hands, there's no limit to the power they can bring to the world. pic.twitter.com/qsgUw6IBeJ
â Congress (@INCIndia) April 26, 2023
തുടര്ന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു കൂട്ടം ദോശ തവയില് ഒഴിച്ച് വട്ടത്തില് പരത്തുന്നതില് പ്രിയങ്ക വിജയിച്ചു. എന്നാല് കൃത്യസമയത്ത് മറിച്ചിടാനാവാതെ വന്നതോടെ ദോശ കരിയുകയും ചെയ്തു. ഇതുകണ്ടുനിന്ന മറ്റുള്ളവര് ചിരിതൂകി.
പ്രിയങ്ക റെസ്റ്ററന്റ് ഉടമയ്ക്കും കുടുംബത്തിനും നന്ദി അറിയിക്കുകയും അവര്ക്കൊപ്പം സെല്ഫി എടുക്കുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



