ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; അന്വേഷണം

 സംഭവത്തിൽ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ അന്വേഷണം തുടങ്ങി

ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ട ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്/ എഎന്‍ഐ
Last Updated :20 January 2024, 9:24 am IST

ന്യൂഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യ ചുവരെഴുത്തുകൾ. ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. 

ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ്  ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡൽഹി ബനേ​ഗാ ഖലിസ്ഥാൻ, ഖലിസ്ഥാൻ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതിയിട്ടുള്ളത്.  സംഭവത്തിൽ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ അന്വേഷണം തുടങ്ങി. 

ഇന്ത്യയിൽ വിലക്കുള്ള സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ചുവരെഴുത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചുവരെഴുത്തുകൾ പൊലീസ് പെയിന്റടിച്ച്  മായ്ച്ചിട്ടുണ്ട്. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ അടക്കം പൊലീസ് കർശനമായി നിരീക്ഷിച്ചു വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now