
'നവരാത്രി വ്രതമല്ല, ഭരണഘടന വായിക്കു'- പ്രതിഷേധം, സർവകലാശാല അധ്യാപകനെ പുറത്താക്കി
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾ ഒൻപത് ദിവസത്തെ വ്രതം എടുക്കുന്നതിന് പകരം ആ ദിവസങ്ങളിൽ ഇന്ത്യൻ ഭരണഘടന വായിക്കണം എന്നാണ് അധ്യാപകനായ മിതിലേഷ് ഗൗതം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്
ലഖ്നൗ: നവരാത്രി ആഘോഷത്തെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട അധ്യാപകനെ സർവകലാശാല പുറത്താക്കി. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടി. വാരണസിയിലെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് സർവകലാശാലയിലെ ഗസ്റ്റ് ലക്ചററായ മിതിലേഷ് ഗൗതമിനെയാണ് പുറത്താക്കിയത്.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾ ഒൻപത് ദിവസത്തെ വ്രതം എടുക്കുന്നതിന് പകരം ആ ദിവസങ്ങളിൽ ഇന്ത്യൻ ഭരണഘടന വായിക്കണം എന്നാണ് അധ്യാപകനായ മിതിലേഷ് ഗൗതം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സർവകലാശാലയിലെ ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു.
സെപ്തംബർ 29 ന് കോളജ് അധികൃതർക്ക് ഗൗതമിനെതിരെ പരാതി ലഭിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് മത വികാരം വ്രണപ്പെടുത്തിയെന്നാണ് സംഭവത്തെ കുറിച്ച് സർവകലാശാല രജിസ്ട്രാർ പ്രതികരിച്ചത്. കുട്ടികളുടെ പ്രതിഷേധക്കെ തുടർന്ന് സർവകലാശാല പരിസരം അലങ്കോലമായി. പരീക്ഷകളും പ്രവേശനവുമടക്കമുള്ള കാര്യങ്ങൾ നിർത്തിവെക്കേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പരാതിക്ക് പിന്നാലെ അധ്യാപകനെ സർവകലാശാലയിൽ കയറുന്നത് വിലക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അതേസമയം അധ്യാപകനെ പിന്തുണയ്ക്കുന്ന വിദ്യാർത്ഥികൾ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



