'ചീത്ത കൂട്ടുകെട്ട് ഒഴിവാക്കും, പഠനത്തില്‍ ശ്രദ്ധിക്കും'; പൂനെ അപകടത്തില്‍ 17കാരന് ജാമ്യം നല്‍കിയത് മുത്തച്ഛന്‍ നല്‍കിയ ഉറപ്പില്‍

pune accident
പൂനെയില്‍ അപകടത്തില്‍ പെട്ട കാര്‍പിടിഐ
Edited by :Shiju
Last Updated :22 മേയ് 2024, 11:31 am IST

പൂനെ: പൂനെയില്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ച് അപകടമുണ്ടാക്കി, രണ്ടു പേര്‍ മരിക്കാന്‍ കാരണക്കാരനായ പതിനേഴുകാരന് ജാമ്യം നല്‍കിയത്, ചീത്തക്കൂട്ടുകെട്ട് ഒഴിവാക്കുമെന്ന മുത്തച്ഛന്റെ ഉറപ്പില്‍. മുത്തച്ഛന്റെ ഉറപ്പിലും 7500 രൂപ കെട്ടിവച്ചുമാണ് ജാമ്യം അനുവദിച്ചതെന്ന് ബാലനീതി ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

മദ്യലഹരിയില്‍ പോര്‍ഷെ കാര്‍ ഓടിച്ച് രണ്ടു പേര്‍ മരിക്കാനിടയാക്കിയ അപകടമുണ്ടാക്കിയ പതിനേഴുകാരന് ജാമ്യം നല്‍കിയത് വന്‍ വിമര്‍ശനത്തിന് ഇടവച്ചിരുന്നു. ആര്‍ടിഒ ഓഫിസില്‍ പോയി ട്രാഫിക് നിയമങ്ങളെക്കുറിച്ചു പഠിക്കണമെന്നും റോഡ് അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നുമാണ് ബാലനീതി ബോര്‍ഡ് മുന്നോട്ടുവച്ച മറ്റു ജാമ്യ വ്യവസ്ഥകള്‍. ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളെ മോചിപ്പിക്കാന്‍ ഇത്തരം വ്യവസ്ഥകള്‍ വച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയുടെ ചീത്ത കൂട്ടുകെട്ട് ഒഴിവാക്കും, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ഏതെങ്കിലും തൊഴിലധിഷ്ഠിത കോഴ്‌സ് പഠിക്കും, സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല തുടങ്ങിയവയൊക്കെയാണ്, മുത്തച്ഛന്‍ കോടതിക്കു നല്‍കിയ ഉറപ്പുകള്‍. പൂനെയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ പിതാവിനെ, കുട്ടിക്കു വാഹനം നല്‍കിയതിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി സംഘത്തിനു മദ്യം നല്‍കിയ ബാര്‍ അധികൃതര്‍ അടപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് പൂനെയിലെ കല്യാണി നഗറില്‍ അപകടമുണ്ടായത്. പോര്‍ഷെ കാര്‍ഡ് ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍മാരാണ് മരിച്ചത്.

പതിനേഴു വര്‍ഷവും എട്ടു മാസവും പ്രായമുള്ള പ്രതിയെ മുതിര്‍ന്ന ആളായി പരിഗണിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബാലനീതി ബോര്‍ഡ് അനുവദിച്ചില്ല. പ്രതിക്കു ജാമ്യം നല്‍കിയ നടപടി ചോദ്യം ചെയ്ത് പൊലീസ് സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now