കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് ഡിഐജി രാജിവച്ചു.

ലഖ്മീന്ദര്‍ സിങ് ജാഖര്‍/എഎന്‍ഐ
Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് ഡിഐജി രാജിവച്ചു. ജയില്‍ ഡിഐജി ലഖ്മീന്ദര്‍ സിങ് ജാഖര്‍ ആണ് രാജിവച്ചത്. 

താന്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച രാജിക്കത്ത് നല്‍കിയെന്നും അതുകൊണ്ട് രാജി സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകില്ല എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണത്തെ തുടര്‍ന്ന കഴിഞ്ഞ മെയില്‍ സിങിനെ സസ്‌പെന്റ് ചെയ്തിരുന്നു. 

'ആത്യന്തികമായി ഞാനൊരു കര്‍ഷനാണ്. രണ്ടാമതാണ് പൊലീസ് ഓഫീസര്‍. കര്‍ഷകനായ എന്റെ അച്ഛന്‍ പാടത്ത് പണിയെടുത്ത് നേടിത്തന്നതാണ് ഇന്നത്തെ എന്റെ എല്ലാ സ്ഥാനങ്ങളും. കാര്‍ഷികമേഖയ്ക്ക് വേണ്ടി ഞാനെന്റെ സര്‍വ്വവും സമര്‍പ്പിക്കുകയാണ്'- ലഖ്മീന്ദര്‍ സിങ് പറഞ്ഞു. 

Related Article

അന്നം തരുന്നവര്‍ക്ക് ബിസ്‌ക്കറ്റും പഴവുമായി നാല് വയസുകാരന്‍, കര്‍ഷകരെ ചേര്‍ത്തുപിടിച്ച് ബാലന്‍

കര്‍ഷക മാര്‍ച്ച് രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു; ജയ്പൂര്‍- ഡല്‍ഹി ദേശീയ പാത അടച്ചു, മാര്‍ച്ച് തടയാന്‍ സൈന്യവും രംഗത്ത് (വീഡിയോ)

'കര്‍ഷകര്‍ ഇല്ലെങ്കില്‍ ഭക്ഷണമില്ല ; നീതിയില്ലെങ്കില്‍ വിശ്രമവും' ; സമരത്തിന് പിന്തുണയുമായി ഒമ്പതുവയസ്സുകാരി  ( വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates