
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ചണ്ഡിഗഡ്: വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ സര്ക്കാര് ഓഫീസുകളില് പുതുക്കിയ പ്രവര്ത്തനസമയം നിലവില് വന്നു. രാവിലെ ഏഴര മുതല് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഓഫീസുകളുടെ പ്രവര്ത്തനസമയം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഭഗവന്ത് മന് രാവിലെ ഏഴരയ്ക്ക് തന്നെ ഓഫീസിലെത്തുകയും തന്റെ ജോലി ആരംഭിക്കുകയും ചെയ്തു. പുതുക്കിയ സമയപ്രകാരം പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ ഒമ്പത് മുതല് വൈകീട്ട് അഞ്ച് വരെയായിരുന്നു സര്ക്കാര് ഓഫീസുകളുടെ പ്രവര്ത്തന സമയം.പുതിയ സമയക്രമം ജൂലൈ 15 വരെ തുടരും. സര്ക്കാര് ജീവനക്കാരുമായി ചര്ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. വേനല്ക്കാലത്ത് ഓഫീസ് സമയം മാറ്റുന്നതിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ.
#WATCH | Punjab CM Bhagwant Mann reached his office at 7:30am today, after the Punjab government took the decision to operate all govt offices from 7:30am to 2pm from today, in a bid to save electricity. pic.twitter.com/jsnz4gGjOC
â ANI (@ANI) May 2, 2023
പഞ്ചാബ് പവര് കോര്പ്പറേഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം പീക്ക് ലോഡിലെത്തുന്നത് ഉച്ചക്ക് ഒന്നരക്ക് ശേഷമാണ്. സര്ക്കാര് ഓഫീസുകള് രണ്ട് മണിക്ക് അടച്ചാല് പീക്ക് ലോഡിന്റെ തോത് കുറക്കാന് സാധിക്കുമെന്നും സര്ക്കാര് കണക്കൂകൂട്ടുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


