
എതിരാളിക്കു കെട്ടിവച്ച കാശു പോയി; വമ്പന്‍ ജയവുമായി ധാമി നിയമസഭയിലേക്ക്
ഗഹ്തോരിക്കു കെട്ടിവച്ച കാശു പോടി. 55,025 വോട്ടിന്റെ ഭൂരിപക്ഷമാണ് ധാമിക്കു ലഭിച്ചത്

ഡെറാഡുണ്‍: ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്കു വമ്പന്‍ വിജയം. കോണ്‍ഗ്രസിലെ നിര്‍മല ഗഹ്തോരിയെ 55,000ലേറെ വോട്ടിനാണ് ധാമി തോല്‍പ്പിച്ചത്.
58,258 വോട്ടാണ് ധാമി നേടിയത്. എതിരാളിയായ കോണ്‍ഗ്രസിന്റെ നിര്‍മല ഗഹ്തോരിക്കു 3233 വോട്ടു മാത്രമേ നേടാനായുള്ളു. ഗഹ്തോരിക്കു കെട്ടിവച്ച കാശു പോടി. 55,025 വോട്ടിന്റെ ഭൂരിപക്ഷമാണ് ധാമിക്കു ലഭിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ ഒരു മുഖ്യമന്ത്രിക്കു കിട്ടുന്ന വലിയ ഭൂരിപക്ഷമാണ് ധാമിയുടേത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിജയ് ബഹുഗുണ 2012ല്‍ നേടിയ 40,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ധാമി മറികടന്നത്.
ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖാതിമയില്‍ മത്സരിച്ച ധാമി പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ധാമിക്കു പദവിയില്‍ തുടരണമെങ്കില്‍ ആറു മാസത്തിനകം നിയമസഭാംഗമാവണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത



