
ഖത്തറിൽ ജോലി തേടുന്നവർക്ക് സന്തോഷവാർത്ത, ഇന്ത്യയിലെ വിസാ സെന്ററുകളുടെ പ്രവർത്തനം അടുത്ത മാസം പുനഃരാരംഭിക്കും
കോവിഡിനെത്തുടർന്നാണ് വിസാ സെന്ററുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നത്
ദോഹ: ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളുടെ പ്രവർത്തനം അടുത്ത മാസം പുനഃരാരംഭിക്കും. ഡിസംബർ മൂന്ന് മുതൽ വിസാ സെന്ററുകൾ പ്രവർത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെത്തുടർന്നാണ് വിസാ സെന്ററുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നത്.
കൊച്ചി, മുംബൈ, ദില്ലി, കൊൽക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. നവംബർ 15 മുതൽ ഖത്തറിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചതിന് പിന്നാലെയാണ് വിസാ സെന്ററുകളും തുറക്കുന്നത്. തൊഴിൽ കരാർ ഒപ്പുവെയ്‍ക്കൽ, ബയോമെട്രിക് രജിസ്‍ട്രേഷൻ, മെഡിക്കൽ പരിശോധന തുടങ്ങിയ നടപടികളെല്ലാം നാട്ടിൽ നിന്നുതന്നെ വിസാ സെന്ററുകൾ വഴി പൂർത്തിയാക്കാൻ സാധിക്കും.
പുതിയ തൊഴിൽ വിസയിൽ ഖത്തറിലേക്ക് പോകുന്നവർക്കും ക്വാറന്റീൻ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
#Qatar Visa Centre in the Republic of #India will reopen on Thursday, 3 December 2020.
â Ministry of Interior (@MOI_QatarEn) November 26, 2020
Appointment to visit the Centre in India can be made through the #QVC website. #MoIQatar pic.twitter.com/wDYe18gbzO
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



