റാഞ്ചാന്‍ അതിവേഗം പറന്നെത്തി പരുന്ത്, വായുവില്‍ ഉയര്‍ന്നു ചാടി മുയലിന്റെ അതിവിദഗ്ധമായ രക്ഷപ്പെടല്‍- വീഡിയോ

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്

പരുന്തില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന മുയല്‍
Last Updated :20 January 2024, 8:48 am IST
Edited by :migrator

പരുന്തിന്റെ വായില്‍ നിന്ന് അതി വിദഗ്ധമായി രക്ഷപ്പെടുന്ന മുയലിന്റെ വീഡിയോ വൈറലാകുന്നു.ഇരയെ റാഞ്ചാന്‍ അതിവേഗം പറന്നെത്തിയ പരുന്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുയല്‍ ഉയര്‍ന്നു ചാടുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഇരയെ കണ്ടതോടെ ആകാശത്ത് നിന്ന് താഴേക്ക് അതിവേഗം പറന്നെത്തിയതാണ് പരുന്ത്. ഇരയെ നിമിഷങ്ങള്‍ക്കം പിടിക്കുമെന്ന് ഉറപ്പായ നിമിഷത്തിലാണ് മുയലിന്റെ അതിവിദഗ്ധമായ ഒഴിഞ്ഞുമാറല്‍. പരുന്തിന്റെ വായില്‍ അമരുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്നു ചാടിയാണ് മുയല്‍ അതിവിദഗ്ധമായി രക്ഷപ്പെട്ടത്. തുടര്‍ന്ന് മുയല്‍ ഓടിമറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പരുന്ത് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പറന്ന് പോകുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകമാണ് എല്ലാം സംഭവിച്ചത്. പരുന്തിന്റെ പിടിയിലമരുമെന്ന് ഉറപ്പായ നിമിഷത്തിലാണ് വായുവില്‍ മുയലിന്റെ 'അഭ്യാസപ്രകടനം'. പരുന്തിന്റെ മുകളിലൂടെ ഉയര്‍ന്നു ചാടിയ മുയല്‍ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now