
എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തു നിന്നും നീക്കി
അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്കി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്കി.
2023 മുതല്‍ രാജ്യസഭയില്‍ എഎപി ഡെപ്യൂട്ടി ലീഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള എംപിയാണ് പുതിയ ഉപനേതാവായി നിയോഗിക്കപ്പെട്ട അശോക് മിത്തല്‍. 37 കാരനായ രാഘവ് ഛദ്ദ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഏതാനും കാലങ്ങളായി അകന്നുനില്‍ക്കുകയായിരുന്നു.
പുതിയ നടപടിയോടെ ഛദ്ദ എഎപി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയും നേതൃത്വവും ഉള്‍പ്പെടുന്ന പ്രധാന സംഭവവികാസങ്ങളില്‍ ഛദ്ദ തുടര്‍ച്ചയായി മൗനം പാലിച്ചു വരികയായിരുന്നു. ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട, ജന്തര്‍മന്തറില്‍ എഎപി സംഘടിപ്പിച്ച ജന്‍സഭയിലും രാഘവ് ഛദ്ദ പങ്കെടുത്തിരുന്നില്ല.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കിയ സംഭവത്തില്‍ രാഘവ് ഛദ്ദ പരസ്യമായി ഒരു പ്രതികരണവും നടത്തിയില്ല. പാര്‍ട്ടി നേതാക്കളെ മോചിപ്പിച്ചതില്‍ അനുകൂലമായി രാഘവ് ഛദ്ദ സമൂഹമാധ്യമത്തിലും ഒരു കുറിപ്പ് പോലും ഇട്ടിരുന്നില്ല.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Internal strife is escalating in AAP. Senior leader Raghav Chadha has been removed from the post of party deputy leader in the Rajya Sabha.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

രോഗിയോട് കയര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി, ഹോര്‍മൂസിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നാക്കണം, വര്ധമാന് ഇനി യാത്രാവിമാനം പറത്തും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍


