ഭോപ്പാല്‍ 'ഭീകരത', അടിയന്തരാവസ്ഥ; രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍; വിടവാങ്ങിയത് ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ കുലപതി

ലോകപ്രശസ്തമായ 'മാഗ്‌നം ഫോട്ടോസില്‍' അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ ഫോട്ടോഗ്രാഫറാണ്

Raghu Rai
Raghu Raiഎക്സ്
Edited by :jayakumarna
Last Updated :26 ഏപ്രിൽ 2026, 11:36 am IST

ന്യൂഡല്‍ഹി: ചിത്രങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രമായ നിര്‍ണായക നിമിഷങ്ങള്‍ കാമറയിലൂടെ ഒപ്പിയെടുത്ത് രേഖപ്പെടുത്തിയ പ്രതിഭാശാലിയാണ് രഘുറായ്. ഇന്ത്യന്‍ ഫോട്ടോജേണലിസത്തിന്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ തന്റെ കാമറയിലൂടെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയെടുത്ത ഫോട്ടോഗ്രാഫര്‍. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകം കണ്ടത് റായിയുടെ കാമറ കണ്ണിലൂടെയായിരുന്നു.

ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് മുമ്പ് പഞ്ചാബില്‍ ഉടലെടുത്ത അനിശ്ചിതാവസ്ഥ തുടങ്ങി രാഷ്ട്രീയവും ആത്മീയവും ഇഴചേര്‍ന്ന കാമറ കണ്ണുകളിലൂടെ ചിത്രങ്ങളായി പിറവിയെടുത്തു. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റേ, മഹര്‍ഷി മഹേഷ് യോഗി തുടങ്ങിയവരുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ രഘു റായ് തന്റെ കാമറയിലൂടെ അനശ്വരമാക്കി. ലോകപ്രശസ്തമായ 'മാഗ്‌നം ഫോട്ടോസില്‍' അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ ഫോട്ടോഗ്രാഫറാണ്.

സിവില്‍ എഞ്ചിനീയറായിരുന്ന രഘു റായ്, മൂത്ത സഹോദരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായിരുന്ന എസ് പോളിന്റെ സ്വാധീനത്തിലാണ് കാമറ കയ്യിലെടുത്തത്. 1965-ല്‍ 'ദി സ്റ്റേറ്റ്സ്മാന്‍' പത്രത്തില്‍ ചീഫ് ഫോട്ടോഗ്രാഫറായി ചേര്‍ന്നു. പിന്നീട് 'സണ്‍ഡേ', 'ഇന്ത്യ ടുഡേ' തുടങ്ങിയ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചു. 50-ലധികം ഫോട്ടോ ബുക്കുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Raghu Rai

Raghu Rai

ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ഗ്രാമത്തില്‍ 1942-ലായിരുന്നു രഘു റായിയുടെ ജനനം. ലണ്ടനിലെ ടൈംസില്‍ പ്രസിദ്ധീകരിച്ച ഹരിയാന ഗ്രാമത്തിലെ ഒരു കഴുതയുടെ ചിത്രം, ഇന്ത്യയിലെ ദൃശ്യ കഥാഖ്യാനത്തിന് പുനര്‍നിര്‍വചനം നല്‍കാനുള്ള അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കമായിരുന്നു. 1972-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അമേരിക്കയിലെ 'ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍' (1992) ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രഘുറായിയുടെ വിയോഗം ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ ഒരു യുഗാന്ത്യം കൂടിയാണ്.

News Now

Summary

Raghu rai, the patriarch of Indian photojournalism, passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates