
News Now
അമേരിക്കന് കേന്ദ്രബാങ്ക് പലിശനിരക്ക് വര്ധിപ്പിക്കുന്നതില് അനിശ്ചിതത്വം; സ്വര്ണവിലയില് നേരിയ വര്ധന

സ്വകാര്യ അധ്യാപകര്ക്കും ഇനി സെന്സസ് ഡ്യൂട്ടി; ചട്ടങ്ങളില് ഭേദഗതിവരുത്തി കേന്ദ്രം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര് എക്സ്പ്രസില് ഇനി കാഴ്ചകള് കൂടുതല് മനോഹരം

ലോറിയില് നിന്നും ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു; കണ്ണൂരില് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ന്യൂഡല്ഹി: ഇന്ത്യയില് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്ധിക്കുന്നതായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. 'ഇപ്പോള് രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ. ഇരു ഇന്ത്യകളും തമ്മിലെ അന്തരം അനുദിനം വര്ധിച്ചു വരികയാണ്'- രാഹുല് ലോക്സഭയില് പറഞ്ഞു.
'നിങ്ങള് മെയ്ക് ഇന് ഇന്ത്യയെ പറ്റി സംസാരിക്കുന്നു. ചെറുകിട, മധ്യ വ്യവയാസങ്ങള് ഇതിനകം തച്ചുടച്ചു. പിന്നെങ്ങനെ മെയ്ക് ഇന് ഇന്ത്യ സാധ്യമാകും? ചെറുകിട വ്യവസായങ്ങള്ക്കാണ് രാജ്യത്ത് തൊഴില് കൊണ്ടുവരാന് സാധിക്കുക. കേന്ദ്രം സ്റ്റാന്ഡ് അപ് ഇന്ത്യ, മെയ്ഡ് ഇന് ഇന്ത്യ എന്നെല്ലാം പ്രഖ്യാപിക്കുന്ന വേളയില് തന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മ പെരുകുകയാണ്. രണ്ട് വിഭിന്നമായ ഇന്ത്യകള് സൃഷ്ടിക്കപ്പെട്ടതിന് കാരണം കേന്ദ്രത്തിന്റെ ദിശാബോധമില്ലാത്ത നയങ്ങളാണ്. ഇന്ത്യയില് രാജഭരണം തിരികെ കൊണ്ടുവരാനുള്ള ബിജെപി ശ്രമം വിലപ്പോവില്ലെന്നും രാഹുല് കൂട്ടിച്ചേര്ത്തു.
അംബാനിയെയും അദാനിയെയും രാഹുല് വിമര്ശിച്ചു. ഇരട്ട 'എ' വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല് പരിഹസിച്ചു. 'പെഗസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി അക്രമിക്കുന്നു. ചരിത്ര ബോധമില്ലാതെ സര്ക്കാര് തീ കൊണ്ട് കളിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലയെ ആര്എസ്എസും ബിജെപിയും ദുര്ബലമാക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് അതിഥിയെ കിട്ടാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടു. ചൈനയെയും പാക്കിസ്ഥാനെയും ഒന്നിപ്പിച്ചുവെന്ന മഹാപരാധമാണ് മോദി സര്ക്കാര് ചെയ്തതെന്നും രാഹുല് പറഞ്ഞു.
'ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാമെന്ന നിങ്ങളുടെ വ്യാമോഹം ഒരിക്കലും നടക്കില്ല. അശോകനും മൗര്യനുമെല്ലാം ഇന്ത്യ ഭരിച്ചത് ഫെഡറല് മൂല്യങ്ങളില് ഉറച്ചതു നിന്നു തന്നെയാണ്. സംഭാഷണങ്ങളിലൂടെയും നയതന്ത്രങ്ങളിലൂടെയുമാണ് അവര് ഇന്ത്യ ഭരിച്ചത്. തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാന് നിങ്ങള്ക്കാവുമോ? എന്റെ മുതുമുത്തച്ഛന് (നെഹ്റു) 15 കൊല്ലം ജയിലില് കിടന്നു. എന്റെ അമ്മൂമ്മ 32 തവണ വെടിയേറ്റാണ് മരിച്ചത്. എന്റെ അച്ഛന് കത്തിച്ചാമ്പലാവുകയായിരുന്നു. ഞാന് പറയുന്നത് എന്താണെന്ന് എനിക്ക് നന്നായി അറിയാം. നിങ്ങള് വളരെ അപകടകരമായ കാര്യമാണ് ചെയ്യുന്നത്. ഇത് നിര്ത്തണമെന്നാണ് എന്റെ ഉപദേശം. ഇത് നിര്ത്തിയില്ലെങ്കില് പ്രശ്നങ്ങള് സംഭവിക്കും'- രാഹുല് ഗാന്ധി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


