
സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ധന.

News Now
പൂജ വയ്ക്കേണ്ടത് എപ്പോള്? വീട്ടില് പൂജ വയ്ക്കുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര് കൂട്ടത്തോടെ അവധിയില്, ക്ലിനിക്ക് ജീവനക്കാരി ജയിലില്

സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കുന്നതാണ് ഏറ്റവും വലിയ സാഹസികത : ഓപ്ര വിൻഫ്രി
സ്വകാര്യ അധ്യാപകര്ക്കും ഇനി സെന്സസ് ഡ്യൂട്ടി; ചട്ടങ്ങളില് ഭേദഗതിവരുത്തി കേന്ദ്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ധന. പവന് 160 രൂപയാണ് കൂടിയത്. 1,08,280 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്ധിച്ചത്. 13,535 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡ് വില ബാരലിന് 109 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയും യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്ഷം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവില ഉയര്ന്നുനില്ക്കാന് പ്രധാന കാരണം. ഇതിന് പുറമേ അമേരിക്കയില് പണപ്പെരുപ്പനിരക്ക് ഉയര്ന്നതും സ്വര്ണവിലയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ പലിശനിരക്ക് വര്ധിപ്പിക്കാന് യുഎസ് ഫെഡറല് റിസര്വ് തയ്യാറായേക്കുമെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. എന്നാല് ഇതുസംബന്ധിച്ച് കൂടുതല് വ്യക്തത വരുത്താന് യുഎസ് ഫെഡറല് റിസര്വ് തയ്യാറായിട്ടില്ല. പലിശനിരക്ക് കൂട്ടിയാല് സ്വര്ണത്തിന്റെ ആകര്ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര് പറയുന്നത്. എന്നാല് ഇക്കാര്യത്തില് യുഎസ് കേന്ദ്രബാങ്ക് കൂടുതല് വ്യക്തത വരുത്താത്തതാണ് താത്കാലികമായെങ്കിലും സ്വര്ണവില വര്ധിക്കാന് കാരണം.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്ണ വിലയിലെ റെക്കോര്ഡ്. ഡിസംബര് 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Summary
kerala gold rate today, gold rate increased
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



