
ഹെൽമെറ്റ് ധരിച്ച് ഡെലിവെറി ബോയ്‌ക്കൊപ്പം സ്കൂട്ടറിന്റെ പിന്നിൽ രാഹുൽ; വിഡിയോ വൈറൽ
രാഹുൽ ഗാന്ധി ഫുഡ് ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിൽ

ബെംഗളൂരു: ഫുഡ് ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ വിഡിയോ വൈറലാകുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്‌ച ബെംഗളൂരുവിൽ എത്തിയതായിരുന്നു രാഹുൽ.
താമസിക്കുന്ന ഹോട്ടലിലേക്ക് രണ്ട് കിലോമീറ്റർ ദൂരം. ഹോട്ടലിലേക്ക് പോകാൻ സ്കൂട്ടർ യാത്ര തെരഞ്ഞെടുക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടറിന്റെ പിൻസീറ്റിൽ ഇരുക്കുന്ന് യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിയാണ് വിഡിയോയിൽ.
#WATCH | Karnataka: Congress leader Rahul Gandhi rides a scooter with a delivery boy in Bengaluru. pic.twitter.com/MvGEgfAjtM
â ANI (@ANI) May 7, 2023
കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കി നിൽക്കെ വിവിധ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 26 കിലോമീറ്റർ നീണ്ട മെഗാ റോഡ് ഷോ നടത്തിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആവേശഭരിതരായ ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



