'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'

അദ്ദേഹത്തിന്റെ രാജി ധാര്‍മികത കൊണ്ടായിരുന്നില്ലെന്നും യുവാക്കളുടെ പ്രതിഷേധം ഭയന്നാണ് രാജി നല്‍കേണ്ടിവന്നതെന്നും രാഹുല്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് ബിജെപി സ്വീകരണം നല്‍കിയത് അപമാനമാണ്.

Rahul Gandhi says, Dharmendra Pradhan is a symbol of corruption and India's ruined education system
ധര്‍മേന്ദ്ര പ്രധാന് ബിജെപി എംപിമാര്‍ നല്‍കിയ സ്വീകരണംx
Edited by :Sujith
Last Updated :27 ജൂലൈ 2026, 10:36 pm IST

ന്യൂഡല്‍ഹി: വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായി പാര്‍ലമെന്റിലെത്തിയ ധര്‍മേന്ദ്ര പ്രധാന് ഊഷ്മളമായ സ്വീകരണം നല്‍കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുഗാന്ധി. ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെയും തകര്‍ന്ന് വിദ്യാഭ്യാസ വ്യവസ്ഥയുടെ പ്രതീകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷമാണ് പാര്‍ലമെന്റില്‍ ഇന്നു കണ്ട ബിജെപി ആഘോഷമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അദ്ദേഹത്തിന്റെ രാജി ധാര്‍മികത കൊണ്ടായിരുന്നില്ലെന്നും യുവാക്കളുടെ പ്രതിഷേധം ഭയന്നാണ് രാജി നല്‍കേണ്ടിവന്നതെന്നും രാഹുല്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് ബിജെപി സ്വീകരണം നല്‍കിയത് അപമാനമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷമാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത്. ഇത് രാജ്യത്തെ ഓരോ വിദ്യാര്‍ഥിയും കാണുന്നുണ്ടെന്നും ഇതില്‍ ഇള്‍പ്പെട്ട ഒരു മുഖവും അവര്‍ ഓര്‍മിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ എത്തിയ എംപി ധര്‍മേന്ദ്രപ്രധാന് എന്‍ഡിഎ- ബിജെപി അംഗങ്ങള്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. 'ധര്‍മേന്ദ്രപ്രധാന്‍ സിന്ദാബാദ്' വിളികളോടെയാണ് അദ്ദേഹത്തെ എംപിമാര്‍ സ്വാഗതം ചെയ്തത്. ആളുകള്‍ അദ്ദേഹത്തിന് വട്ടംകൂടി. എപിമാരിലൊരാള്‍ അദ്ദേഹത്ത പരമ്പരാഗത രീതിയിലുള്ള തലപ്പാവും ഷാളും അണിയിച്ചു. ആദ്യമായാണ് ഒരു മന്ത്രിക്ക് അഴിമതി ആരോപണം കേള്‍ക്കാതെ രാജിവെക്കേണ്ടി വരുന്നതെന്ന് എംപിമാരിലൊരാള്‍ പ്രതികരിച്ചു. ' ഇതൊക്കെ സംഭവിക്കാം' എന്നായിരുന്നു കോണ്‍ഗ്രസ് എംപി ജയ്റാം രമേഷ് ധര്‍മേന്ദ്രപ്രധാനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത്. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. താനൊരു തെരുവ് പോരാളിയാണ്, എസി മുറിയിലെ പ്രവര്‍ത്തകനല്ലെന്നും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

News Now

Summary

Rahul Gandhi says, Dharmendra Pradhan is a symbol of corruption and India's ruined education system

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates